തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സ്വര്‍ണ്ണക്കടത്തു കേസുമായുള്ള ബന്ധത്തിൽ നിലപാട് തുറന്ന് പറയാന്‍ സിപിഎം തയാറാകണം എന്ന് കെ സുരേന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കൊണ്ട് മാത്രം ആണ് ബിനീഷ് നിയമത്തിന്റെ വലയില്‍ ആയത് എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂര്‍ണ്ണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് യുഡിഎഫിനും പരാജയ ഭീതി ആണെന്നും ജനങ്ങള്‍ക്കിടയില്‍ ഇരു മുന്നണികള്‍ക്കും പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ ധാര്‍മികത മുന്നോട്ട് വച്ച് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കണമെന്നും സ്ഥാനം ഒഴിഞ്ഞ് മാതൃക കാണിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക