ദില്ലി: ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷണലും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ മൃഗങ്ങളിൽ പരീക്ഷണ വിജയം കണ്ടെത്തി. ഒന്നാംഘട്ട പരീക്ഷണം വിജയകരമായ സാഹചര്യത്തിൽ ഇന്ത്യയിലുടനീളം 12 ഇടങ്ങളിലായി 375 വളണ്ടിയര്‍മാരിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണം നടത്തിയത്. കൊവിഡ് വാക്സില്‍ മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയതോടെ ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങൾ വിജയം കണ്ടു.
മൃഗങ്ങളിലുള്ള പരീക്ഷണത്തിന്റെ ആദ്യ ഘട്ടം 4 ഗ്രൂപ്പുകളായി തിരിച്ച 20 കുരങ്ങുകളിലായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ് നല്കിയപ്പോള് കോവിഡിനെതിരായ ആന്റിബോഡിയുണ്ടായെന്നാണ് കണ്ടെത്തല്‍. മനുഷ്യരിലുള്ള പരീക്ഷണത്തിൽ രണ്ട് ഡോസ് വാക്സിന് ആയിരുന്നു ആദ്യഘട്ടത്തില്‍ നല്‍കിയത്. ഇത് സുരക്ഷിതമായതിനു പിന്നാലെ രണ്ടാംഘട്ട പരീക്ഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക