പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതയാണ് ‘കോഴിപ്പങ്ക്’. ഇപ്പോഴിതാ കവിതക്ക് സംഗീതാവിഷ്ക്കാരമൊരുങ്ങുന്നു. മലയാളികൾക്ക് പ്രിയങ്കരനായ മുഹ്സിൻ പേരറിയാണ് സച്ചിദാനന്ദന്റെ കവിത അവലംബമാക്കി സംഗീത വീഡിയോ പുറത്തിറക്കുന്നത്. ‘ദ റൈറ്റിംഗ് കമ്പനി’ എന്ന യൂ ട്യൂബ് ചാനല്‍ വഴിയാകും സംഗീത വീഡിയോ പുറത്തിറക്കുക. തന്റെ പുതിയ സംഗീത വീഡിയോയെ പറ്റി മുഹ്സിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മുഹ്സിൻ പങ്കുവച്ചിട്ടുണ്ട്.
ഭർത്താവ് മരിച്ച് മൂന്നാം ദിവസം മാളിൽ യുവതിയുടെ ആത്മഹത്യാശ്രമം; വീഡിയോ
ഫേസ്ബുക്ക് കുറിപ്പ് ;
‘കോഴിപ്പങ്ക് ‘ എന്ന സച്ചിദാന്ദൻ കവിത അവലംബമാക്കിയുള്ള മ്യൂസിക് വീഡിയോ തയാറായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. വൈകാതെ തന്നെ ദ റൈറ്റിംഗ് കമ്പനിയുടെ യൂ ട്യൂബ് ചാനലിലൂടെ ‘കോഴിപ്പങ്ക് ‘ റിലീസ് ചെയ്യുന്നതായിരിക്കും. കുടുതൽ പാട്ടുകളും പാട്ടുപോലെയുള്ളവകളും മറ്റുപലതുകളും ദ റൈറ്റിംഗ് കമ്പനിയുടെ ചാനലിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
ഈ കവിത എനിക്ക് പരിചയപ്പെടുത്തിയ സജിത് കോക്കിരിക്ക് പ്രത്യേക നന്ദി. ചോദിച്ച ഉടനെ കവിത ഉപയോഗിക്കാൻ അനുമതി നൽകിയ സച്ചി മാഷിന് നന്ദി. പ്രഖ്യാപിച്ച് ഏഴു വർഷമായിട്ടും ഇടക്കിടെ ഓർമ്മിപ്പിച്ച് ഇത് ചെയ്യുവാൻ സമ്മർദ്ദപ്പെടുത്തി എന്റെ ഇന്‍ബോക്സിലേക്ക് മെസ്സേജ് അയച്ച എല്ലാവർക്കും നന്ദി.
ഇതാണ് മ്മടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ലൈക് ചെയ്യൂ. ഷെയർ ചെയ്യൂ. പ്ലീസ്!
– മുഹ്സിൻ പരാരി.. – അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്, അഭിലാഷ് കുമാര്‍ എന്നിവരാകും ഈ സംഗീത ആല്‍ബത്തിന്റെ പിന്നണിയിലുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക