കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുപ്പതി എം.പി ബല്ലി ദുര്‍ഗ പ്രസാദ് റാവു (64) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അദ്ദേഹത്തിന്റെ മരണം.
നിയമസഭാംഗമായി നാല് തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബല്ലി ദുര്‍ഗ പ്രസാദ് റാവു. ഗുഡുര്‍ ജില്ലയില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. 1996- 98ല്‍ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്നു ദുര്‍ഗ പ്രസാദ് റാവു. കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദുര്‍ഗപ്രസാദ് റാവുവിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക