റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനാണ് സ്ഫുട്നിക് 5. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി പങ്കാളിത്തത്തിനൊരുങ്ങുന്ന റഷ്യ അതിന്റെ ഭാഗമായി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ധാരണയിലെത്തി. അനുമതി ലഭിച്ചാല്‍ ലബോറട്ടറീസുമായി സഹകരിച്ച് ഇന്ത്യയില്‍ 10 കോടി ഡോസ് വാക്സിന് വിതരണം ചെയ്യുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കെതിരെ ദീര്‍ഘകാല പ്രതിരോധശേഷി നല്‍കുന്നതാണ് വാക്സിന് എന്നാണ് റഷ്യയുടെ അവകാശവാദം. വാക്സിന് പരീക്ഷണം നടത്തുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി കിറില്‍ ദിമിത്രീവ് അടുത്തിടെ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. സ്പുട്നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ദിമിത്രീവ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്സിന് വിതരണം ആരംഭിക്കാനാവുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക