പുത്തൂര്‍ : പുത്തൂരില്‍ ബി.ജെ.പി. പ്രതിഷേധപ്രകടനം നടത്തി. കെ.ടി.ജലീലിന്റെ കോലം കത്തിച്ചു. മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പുത്തൂരില്‍ ബി.ജെ.പി. പ്രതിഷേധപ്രകടനം നടത്തിയത്.
തലസ്ഥാനത്തെ ഗുണ്ടകൾ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒത്തുകൂടിയ സംഭവം; ദുരൂഹതയില്ലെന്നു പോലീസ്
സംസ്ഥാന കൗണ്‍സില്‍ അംഗം ഹരി മൈലംകുളം, മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് ചിറ്റേടം, സുരേഷ് കൈതക്കോട്, പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള, അനില്‍ കരിമ്ബിന്പുഴ, സുരേഷ് ഇടവട്ടം, പുത്തൂര്‍ ബാഹുലേയന്, അരവിന്ദാക്ഷന്, വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി. കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ.ജയചന്ദ്രബാബു അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക