ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ താരമായ ഡേവിഡ് വില്ലിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. ട്വിറ്ററിലൂടെയാണ് വില്ലി ഇക്കാര്യം അറിയിച്ചത്. ഐസൊലേഷനിലാണ് ഇപ്പോൾ അദ്ദേഹം. ‘സന്ദേശങ്ങള്‍ക്കെല്ലാം നന്ദി. എനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവാണ്. ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന കാര്യത്തിൽ നിരാശയുണ്ട്. മാത്രമല്ല, മൂന്ന് പേരുമായി സമ്പര്‍ക്കം ഉണ്ടായി എന്നത് അതിനെക്കാള്‍ വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.’- ഡേവിഡ് വില്ലി ട്വീറ്റ് ചെയ്തു.
സമരക്കാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം: മുഖ്യമന്ത്രി
കൗണ്ടി ക്ലബ് യോര്‍ക്ഷെയറിനായി രണ്ട് മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് താരങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ഈ താരങ്ങളെ വിരാലിറ്റി ബ്ലാസ്റ്റിന്റെ ഇനി നടക്കാന്‍ പോകുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി യോര്‍ക്ഷെയര്‍ അറിയിച്ചു.
‘ഊര്‍മ്മിള സോഫ്റ്റ് പോണ് സ്റ്റാര്‍’; വീണ്ടും വിവാദത്തിലായി കങ്കണ, നടിക്കെതിരെ ബോളിവുഡ് താരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക