കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. നേരത്തെ കോവിഡില്‍ നിന്ന് വിമുക്തനായിരുന്നുവെങ്കിലും ശ്വസന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വീണ്ടും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അമിത്ഷായെ വീണ്ടും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇപ്പോഴിതാ പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം ആശുപത്രി വിട്ടെന്നാണ് വിവരം. മുൻപ് നിര്‍ദേശിച്ചതു പ്രകാരം വിശദമായ ആരോഗ്യ പരിശോധനയ്ക്കായാണ് അമിത് ഷാ എത്തിയതെന്നായിരുന്നു എയിംസ് നൽകിയ വിശദീകരണം. കോവിഡ് രോഗബാധയെ തുടർന്ന് മുൻപ് അദ്ദേഹം ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് മുക്തനായെങ്കിലും വീണ്ടും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, തിങ്കളാഴ്ച മുതല്‍ അദ്ദേഹം പാര്‍ലമെന്റില്‍ എത്തുമെന്നാണ് സൂചന.
ഡോക്ടർമാരുടെ സാലറി കട്ട് നീട്ടിയതിൽ പ്രതിഷേധിച്ച് കെജിഎംയു
പ്രതികരിക്കാൻ ഇവിടെ എഴുതുക