കൊച്ചി: സുരക്ഷാ ജീവനക്കാരന് മരിച്ച നിലയില്‍. കൊച്ചി കസ്റ്റംസ് ഹൗസില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല
ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലാണ് മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ കാറിനു മേല്‍ മുട്ടി നില്ക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക