ബംഗളൂരു: രാജ്യസഭാംഗവും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി(55) കോവിഡ് ബാധിച്ച് മരിച്ചു. സെപ്റ്റംബര്‍ 2 ന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം.
ചോദ്യം ചെയ്യലിന്റെ പേരിൽ ആരും രാജിവെച്ച കീഴ്വഴക്കമില്ല: എ. കെ ബാലൻ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എം.പിയാണ് അശോക് ഗസ്തി. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക