എൻ.ഐ.എ ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കേണ്ടെന്ന് മന്ത്രി എ.കെ ബാലൻ. ചോദ്യം ചെയ്യലിൻറെ പേരിൽ ആരും രാജിവച്ച കീഴ്വഴക്കമില്ലെന്നും ആരെയും ചോദ്യം ചെയ്യാം, പ്രതിയായാൽ പോലും കോടതി വിധിക്കും വരെ അയാൾ കുറ്റക്കാരനല്ലെന്ന് എ.കെ ബാലൻ പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിനെ പ്രതിയാക്കാത്തിടത്തോളം കാലം അദ്ദേഹം രാജിവെയ്ക്കേണ്ട സാഹചര്യമില്ല. അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി രാജി വെയ്ക്കാനാണെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ആർക്കും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് ആക്രമണക്കേസിന്റെ വിധി ഈ മാസം 30ന്
എൻ.ഐ.എ മന്ത്രിയെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചിരുന്നു.
മന്ത്രി എന്തെങ്കിലും നിയമലംഘനം നടത്തിയോ എന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യുന്നതെന്നും ഭയപ്പെടാനുള്ള യാതൊരു കാര്യവുമില്ലെന്നുമാണ് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക