സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
വിദേശത്ത് ഉള്‍പ്പെടെ അന്വേഷണം വേണം. ഡിജിറ്റല്‍ തെളിവുകള്‍ സിഡാക്ക് പരിശോധിക്കുകയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കോടതിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ വിമാനത്താവളങ്ങള്‍ വഴി നിരവധി തവണ വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട്. നയതന്ത്ര പാഴ്സല്‍ അടക്കം ദുരുപയോഗം ചെയ്താണ് സ്വര്‍ണം വന്നത്.
കോണ്‍സുലേറ്റിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്ര അളവില്‍ സ്വര്‍ണം കടത്താനാവില്ലെന്നും, അതിനാല്‍ കോണ്‍സുലേറ്റിലെ ഉന്നതരെ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക