തൊടുപുഴ എംഎൽഎ പി ജെ ജോസഫിനോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് സ്ഥിരീകരിച്ച കരിങ്കുന്നത്തെ യുഡിഎഫ് വനിതാ ഗ്രാമപഞ്ചായത്തംഗത്തിന്റെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ജോസെഫ് നിരീക്ഷണത്തിൽ പോകുന്നത്.ചൊവ്വാഴ്ച കരിങ്കുന്നത്ത് പി ജെ ജോസഫ് എംഎൽഎ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഗ്രാമപഞ്ചായത്തംഗം സജീവമായി പങ്കെടുത്തിരുന്നു.
ഒരു പരിപാടി ഈ അംഗത്തിന്റെ വാർഡിലായിരുന്നു. എംഎൽഎ യെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാർ ശേഖരിച്ചു വരികയാണ്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ
നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക