നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾ കൂറുമാറിയ സംഭവത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ.
ആക്രമണംഅതിജീവിച്ചവള്ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ഏറ്റവും ആവശ്യമായ സമയത്ത് തന്നെ അവര്‍ ശത്രുതാ പരമായി പെരുമാറുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് റിമ പറഞ്ഞു. സിനിമയിലെ അധികാരസമവാക്യങ്ങളില്‍ യാതൊരു സ്ഥാനവുമില്ലാത്ത, മറ്റൊരു ഇരതന്നെയായ സ്ത്രീയും കൂറുമാറിയെന്നറിയുമ്പോള്‍ കൂടുതല്‍ വേദന തോന്നുന്നെന്നും റിമ പറഞ്ഞു.
കേസില്‍ നാലുപേര്‍ കൂറുമാറിയെന്ന് അറിഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ… ലിസ്റ്റ് ഇനിയും നീണ്ടേക്കാം. ഇത് സത്യമാണെങ്കില്‍ ഇത് വല്ലാത്ത നാണക്കേടാണ് എന്നും റിമ പറഞ്ഞു.
നടിയും സംവിധായകയുമായ രേവതിയും നടി രമ്യാ നമ്പീശനും കൂറുമാറ്റത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവര് ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നും രേവതി പ്രതികരിച്ചത്.
നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക