തിരുവനന്തപുരം: മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്. സി.പി.എം നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിച്ച് ചാനലുകാര് പല കളിയും കളിക്കും.
ബെവ്ക്യൂ ആപ്പ് സഹായിച്ചത് ബാറുകളെയെന്ന് ബെവറേജസ് കോര്പറേഷന്
ഇത് തീ കൊണ്ടുള്ള കളിയാണ്. നിങ്ങള്‍ തന്നെ വാര്‍ത്തയുണ്ടാക്കും. ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സംസാരിക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോ പുറത്തുവിട്ടില്ലേ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ അവര്‍ പങ്കെടുക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ഫോട്ടോ കണ്ടു. നാളെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതുണ്ടാക്കിയാല്‍ എന്തു ചെയ്യും.
ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
എല്ലാവരും സ്വന്തം കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുന്നതാവും നല്ലതെന്നും കോടിയേരി പറഞ്ഞു. ഇ.പി ജയരാജന്റെ മകനും സ്വപ്ന സുരേഷും തമ്മിലുളള ഫോട്ടോ സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത പാര്‍ട്ടി ചര്‍ച്ച ചെയ്തോയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്. ‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല എന്ന് മനസിലാക്കിക്കോ” കോടിയേരി മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക