തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ ടി ജലീലിനെതിരെ കഴിഞ്ഞ ദിവസം നടന്ന സമരങ്ങള്‍ നേരിടുന്നതില്‍ എസിപി മുന്നിലുണ്ടായിരുന്നു. രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും എസിപി ഉണ്ടായിരുന്നു.
കെ ടി ജലീലിനെതിരായ നടപടികളിൽ അഭിപ്രായം വ്യക്തമാക്കി കാനം രാജേന്ദ്രന്
കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് മുന്നില്‍ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥിനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായും ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സമ്പർക്ക പട്ടികയിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക