ശ്രീനഗര്‍: പാക് അതിര്‍ത്തിയില്‍ നിന്നും ജമ്മു കാഷ്മീരിലേക്ക് വീണ്ടും ഡ്രോണ്‍ വഴി ആയുധക്കടത്തിന് ശ്രമം. അഖ്നൂര്‍ സെക്ടറിലാണ് സംഭവം. കാഷ്മീര്‍ അതിര്‍ത്തിയില്‍ ജൂൺ മാസത്തിനു ശേഷം അഞ്ചാം തവണയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്ത് പിടികൂടുന്നത്.
രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം
എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് സുരക്ഷാസേന പിടികൂടി. ഭാരം കൂടിയ സാധനങ്ങലെ വഹിക്കാൻ കെൽപ്പുള്ള തരം ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചതെന്നും സുരക്ഷാസേന വ്യക്തമാക്കി. കഴിഞ്ഞ ദിവസം രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധവും പണവും കടത്താന്‍ ശ്രമിച്ച ഭീകരരെയും സുരക്ഷാസേന പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക