ഭര്‍ത്താവ് സാം ബോബെയ്ക്കെതിരെ പീഡന പരാതിയുമായി നടി പൂനം പാണ്ഡെ. തന്നെ ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടിയാണ് പൂനം പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പാണ് പൂനവും സാം ബോംബെയും വിവാഹിതരായത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് പൂനം ഇപ്പോഴുള്ളത്. ഇവിടെ വെച്ചാണ് സംഭവം നടന്നതെന്നാണ് പൂനം പരാതിയില്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് പൂനം പരാതി നല്‍കിയത്. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
സെപ്റ്റംബര്‍ 11-ന് താന്‍ വിവാഹിതയായി എന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് പൂനം അറിയിച്ചത്. സുഹൃത്തും സംവിധായകനുമാണ് സാം ബോംബെ. ഏഴ് ജന്മം നിന്നോടൊപ്പം കഴിയാന്‍ കാത്തിരിക്കുന്നു എന്ന ക്യാപ്ഷനാണ് പൂനം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക