ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണ്‍ ഇനി മലയാളത്തിലും ലഭിക്കും. ആമസോണില്‍ മലയാളം ഉള്‍പ്പെടെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഇന്റര്‍ഫേസ് നവീകരിച്ചു.
ഇനിമുതല്‍ ആമസോണ്‍ മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകള്‍. പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
ഓരോ ചാറ്റിലും ഓരോ വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാം…; ഉപയോക്താക്കൾക്ക് പുത്തൻ ഫീച്ചർ നൽകി വാട്സ്ആപ്പ്
പ്രാദേശിക ഭാഷകള്‍ എത്തിയതോടെ ഭാഷാ പ്രശ്നത്തിന് പരിഹാരമാവുമായും ഇതിലൂടെ അടുത്ത ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി 200മുതല്‍ 300 ദശലക്ഷം വരെ അധിക ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ഇ-കൊമേഴ്സ് സേവനങ്ങള്‍ ആയാസരഹിതമായി ഉപയോഗിക്കാനായേക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക