രാജ്യത്താകെ കാർഷിക ബില്ലിനെതിരായുള്ള പ്രക്ഷോഭം ശക്തമാകുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ യാതൊരു അനുകൂല തീരുമാനവും ഇതുവരെയും വന്നിട്ടുമില്ല. പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ധാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ, റദ്ധാക്കിയ ട്രെയിനുകളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുമില്ല.
ഈ സാഹചര്യത്തിൽ ഇനി ‘രണ്ടാമൂഴം’ സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലൻ
പാസഞ്ചർ ട്രെയിനുകളാണ് റദ്ധാക്കിയിരിക്കുന്നത്. 29 വരെ ട്രെയിൻ തടയൽ സമരം തുടരുമെന്നാണ് സമരക്കാരുടെ പക്ഷം. കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സ്റ്റേറ്റ് സെക്രട്ടറി സര്‍വന്‍ സിംഗ് പാന്ധര് വിശദീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രതിഷേധങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന് മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക രക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡ്യുവല്‍ സ്ക്രീന്‍ ലാപ്ടോപ്പായി ലെനോവ തിങ്ക്ബുക്ക് പ്ലസ് .., ഇനി ഇന്ത്യൻ വിപണിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക