ചരിത്ര സിനിമകൾ മലയാളത്തിന്റേതടക്കം നിരവധി ഭാഷകളിൽ പുറത്തിറങ്ങാറുണ്ട്. കഥകളായി മാത്രം നമ്മൾ കണ്ടും കേട്ടുമറിഞ്ഞ അത്തരം കഥകൾ ദൃശ്യാവിഷ്ക്കാരത്തിലേയ്ക്ക് മാറുമ്പോൾ പലപ്പോഴും ആസ്വാദകർക്ക് മുന്നിൽ പരാജയപ്പെടുകയും മറ്റു ചിലപ്പോൾ വലിയ വിജയം നേടുകയും ചെയ്യാറുണ്ട്. കുറച്ചു വർഷങ്ങളായി സിനിമാസ്വാദകർ കേൾക്കുന്ന വാർത്തയാണ് എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന കഥ സിനിമയാകുന്നു എന്നത്. രണ്ടാമൂഴം സിനിമയാകുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് കഥയോളം കാമ്പുള്ള അതിനോട് ചേർന്ന് നിൽക്കുന്ന അവതരണം തന്നെയായിരിക്കും. എന്നാൽ ചില വിവാദങ്ങൾ മൂലം രണ്ടാമൂഴം വെള്ളിത്തിരയിലെത്തുമെന്നത് പ്രതീക്ഷ മാത്രമായി നിൽക്കുകയാണ്.
ലൈഫ് മിഷന്; സിബിഐ അന്വേഷണത്തിനെതിരെ ഡിവൈഎഫ്ഐ
ഇപ്പോഴിതാ രണ്ടാമൂഴം വീണ്ടും ചർച്ചയാകുകയാണ്. രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവായ ഗോകുലം ഗോപാലന്. ‘സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇനി രണ്ടാമൂഴം നിർമ്മിക്കാനില്ല. എം.ടി.വാസുദേവന്‍ നായരോട് ഇപ്പോഴും വളരെ അടുത്ത സ്നേഹബന്ധമാണ് തനിക്കുള്ളത്.’ ഗോകുലം ഗോപാലൻ പറഞ്ഞു.
ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; എന്‍.സി.ബി ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂറോളം
അതേസമയം, മലയാളത്തിൽ വിനയൻ സംവിധാനം നിർവഹിക്കുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സിനിമയാണ് ഇനി നിർമ്മിക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക