ബിജെപി പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉടനുണ്ടായേക്കുമെന്ന് സൂചന. മാത്രമല്ല, അഞ്ചിലധികം പുതുമുഖങ്ങൾ നരേന്ദ്രമോദി മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചന. മാർച്ചിൽ പാർട്ടി- മന്ത്രിസഭാ പുനഃസംഘടനകൾ നടത്താനായിരുന്നു ബിജെപിയുടെ ധാരണ. എന്നാൽ, കോവിഡ് വ്യാപനം മൂലം അതിനു സാധിച്ചില്ല. സഭയിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുമെന്നാണ് വിവരങ്ങൾ. അതേസമയം, മന്ത്രിസഭയിലെ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയർത്താനുള്ള നിർദേശവും പരിഗണിക്കുന്നു എന്ന സൂചനയുമുണ്ട്.
രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് മന്ത്രിമാർ ബിജെപിയിൽ നിന്നും ഒരംഗം ജെഡിയുവിൽ നിന്നും ഉടൻ സത്യവാചകം ചൊല്ലും. പാർട്ടി പുനഃസംഘടനയിൽ ഉൾപ്പെടുത്താതിരുന്ന രാം മാധവും, മുരളിധരറാവുവും, മീനാക്ഷി ലേഖിയും മന്ത്രിസഭാംഗങ്ങളാകും. നിലവിലുള്ള മന്ത്രിസഭാംഗങ്ങളിൽ മൂന്ന് പേരെങ്കിലും പുറത്ത് പോകും.
കോവിഡ് മഹാമാരിയ്ക്കെതിരായ പ്രതിരോധത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക