കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്പറേഷന് പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊതു പരിപാടികളില്‍ അഞ്ചില്‍ കൂടുതല്‍ പേര് പങ്കെടുക്കരുത്.
മരണാനന്തര ചടങ്ങുകള്‍ക്ക് 20 ഉം വിവാഹചടങ്ങുകള്‍ക്ക് 50 പേര്‍ക്കും പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. നീന്തല്‍ കുളങ്ങള്‍, കളി സ്ഥലങ്ങള്‍, ടര്‍ഫ്, ജീം എന്നിവ ഒരറിയിപ്പുവരെ തുറക്കുരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക