തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷി യോഗം വിളിച്ചു. യോഗം നാളെ (ചൊവ്വാഴ്ച) വൈകിട്ട് നാലിനാണ്. വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജാഗ്രതയുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്നലെ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക