മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണക്കടത്ത് നടത്തിയ ഒരാൾ പിടിയിൽ. കരിപ്പൂരിൽ വച്ചാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്. കർണാടക ഭട്കൽ സ്വദേശിയാണ് മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാൾ യു.എ.ഇയിൽ നിന്നാണ് എത്തിയിരിക്കുന്നത്.
മാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇയാളിൽ നിന്ന് 40 ഗ്രാം സ്വർണമാണ് പിടികൂടിയത്. എന് 95 മാസ്കിന്റെ വാൾവിനടിയിലാണ് സ്വർണം ഒളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക