മണ്ഡലകാലത്ത് സജീവമാകാറുള്ള ശബരിമല ഇത്തവണ പക്ഷെ അങ്ങനല്ല. കോവിഡ് വ്യാപനം ക്ഷേത്ര ദർശനത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ മണ്ഡലകാലത്ത് ഭക്തർക്ക് ദർശനം അനുവദിക്കുന്നതിന് കഴിഞ്ഞദിവസം തീരുമാനമായി. കോവിഡ് വ്യാപനം നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.
ഭക്തരുടെ പ്രവേശനത്തിനായുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഈ സമിതിയുടെ രൂപീകരണം. വെര്‍ച്വല്‍ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്ന് മരം മുറിക്കൽ; ‘നെഞ്ചെടിപ്പേറ്റുന്ന മരംവെട്ടൽ’ വിഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക