റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകന യോഗം മാറ്റിവച്ചു. സെപ്റ്റംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗം ധനനയ സമിതി യോഗം ചേരേണ്ടതായിരുന്നു. മാറ്റിവച്ചെങ്കിലും പുതിയ സമിതി യോഗത്തിന്റെ തീയതികൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ ഒന്നിന് എംപിസിയുടെ പ്രമേയം പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
അതേസമയം, കോവിഡ് മഹാമാരി കണക്കിലെടുത്ത് വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട രണ്ട് ഹര്‍ജികള്‍ സംബന്ധിച്ച് ഒക്ടോബര്‍ അഞ്ചിന് സുപ്രീംകോടതി വാദം കേള്‍ക്കും. മൊറട്ടോറിയം പ്രഖ്യാപിച്ച മാസങ്ങളില്‍ ബാങ്ക് വായ്പകളുടെ പിഴ പലിശ ഒഴിവാക്കാനാകുമോ എന്നതില്‍ മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി സമയം നീട്ടി നല്കി. വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക