സൂപ്പര്‍താരം ഷാരുഖ് ഖാന്റെ ആരാധകര്‍ക്ക് താരത്തിന്റെ വസതിയായ മന്നത്തിനോട് വല്ലാത്ത ഇഷ്ടമാണ്. താരത്തെ കാണാനായി മന്നത്തിനു മുന്നില്‍ കൂട്ടം കൂടുന്നവരും നിരവധിയാണ്. എന്നാല്‍ മന്നത്തിനെ മനോഹരമാക്കി സൂക്ഷിക്കുന്നതിനുള്ള കയ്യടി താരത്തിന്റെ ഭാര്യ ഗൗരി ഖാന്‍്റെ അമ്മ സവിത ച്ഛിബയ്ക്കാണ്. അമ്മയുടെ നിയന്ത്രണത്തിലാണ് വീട് എന്നാണ് ഗൗരി പറയുന്നത്.
ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് റിമോര്‍ട്ട് കണ്ട്രോളിലൂടെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അമ്മയാണ് എന്നാണ് ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗൗരി പറഞ്ഞത്. മന്നത്തിലെ ജോലിക്കാരുമായി ഫോണ്‍ കോളിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെട്ട് ചെയ്യേണ്ടകാര്യങ്ങള്‍ അമ്മ പറഞ്ഞുകൊടുക്കും. ഇതിലൂടെ അമ്മയുടെ സമയം പോകുകയും ജീവനക്കാരെ മികച്ച രീതിയില്‍ ജോലിചെയ്യിക്കാനുമാകുമെന്നും ഗൗരി വ്യക്തമാക്കി.
ഞാന്‍ ചെയ്യുന്ന പലകാര്യങ്ങളുടേയും നിയന്ത്രണം ഡല്‍ഹിയില്‍ ഇരിക്കുന്ന അമ്മയ്ക്കാണ്. വാടസ്ആപ്പിലൂടെ ജീവനക്കാര്‍ അമ്മയ്ക്ക് ചിത്രങ്ങള്‍ അയച്ചു നല്‍കും. ഈസ്ഥലം വൃത്തികേടാണ്, ഇവിടം മുഴുവന്‍ വൃത്തിയാക്കാക്കാനുണ്ട്, ഇവിടെ സാനിറ്റൈസ് ചെയ്യണം എന്നൊക്കെ അമ്മ നിര്‍ദേശം നല്‍കും.
ഞാന്‍ അമ്മയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും അമ്മ എന്റെ വീട് കണ്ട്രോള് ചെയ്യുകയാണ്. വളരെ അധികം എന്നെ സഹായിക്കുന്നുണ്ട് അമ്മ- ഗൗരി പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ഗൗരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക