താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ലോക്ക്ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. നേരത്തെയും ഇതേ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നോട്ടു വന്നിരുന്നു.
ലൈഫ് മിഷനിൽ കമ്മീഷൻ നൽകി, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ സി.ബി.ഐ
കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധി നേരിട്ടതോടെയാണ് താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്ത് വന്നത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും ഈ വിഷയത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പക്ഷെ, ചില താരങ്ങൾ ഇപ്പോഴും ആവശ്യത്തോട് സഹകരിക്കുന്നില്ലെന്നതാണ് വീണ്ടും ആവശ്യം ഉന്നയിച്ച് നിർമ്മാതാക്കൾ മുന്നോട്ടു വരാനുള്ള കാരണം. തിയേറ്ററുകൾ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നും സംഘടനകൾ തീരുമാനമെടുത്തിട്ടുണ്ട്.
ഒടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി, സീസണിലെ ആദ്യവിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക