ലൈഫ് മിഷനില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കമ്മീഷന് നല്‍കിയെന്ന് വ്യക്തമായതോടെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങി സി.ബി.ഐ. കമ്മീഷന് കൈമാറിയതിന്റെ ബാങ്ക് ഡീറ്റൈല്‍സ് അടക്കമുള്ള നിർണായക രേഖകള്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ മൊഴി കൂടാതെ നിർണായക രേഖകൾ കൂടി സി.ബി.ഐക്ക് ലഭിച്ചതായാണ് വിവരം.
മാസ്കിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയ ഒരാള്‍ കരിപ്പൂരിൽ പിടിയില്‍
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്കായി 20 കോടി വിഭാവം ചെയ്തതിൽ 4.5 കോടി രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന് മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും കൈമാറിയ തുക ലൈഫ് മിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും സിബിഐ സംശയിക്കുന്നു. സ്വപ്ന സുരേഷ് വഴി ഉദ്യോഗസ്ഥരിലേക്ക് കമ്മീഷൻ എത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് പിസി ആക്ട് ചുമത്താനുള്ള നീക്കവും നടക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രി സയ്യിദ അന്‍വറ തൈമൂര്‍ അന്തരിച്ചു
കമ്മീഷന് ലഭിച്ചുവെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും സി.ബി.ഐ തയ്യാറാക്കുന്നതായാണ് വിവരം. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. ഇതോടെ വിജിലന്‍സ് പിടിച്ചെടുത്ത പല രേഖകളും സി.ബി.ഐക്ക് കൈമാറേണ്ട സാഹചര്യവും ഉണ്ടായേക്കും. അഴിമതി നിരോധന നിയമം കൂടി സി.ബി.ഐ കേസിൽ ഉള്‍പ്പെടുത്തിയാല്‍ വിജിലന്‍സ് അന്വേഷണത്തിന് അത് തിരിച്ചടിയാകും.
‘സി.ബി.ഐ അവരുടെ പണിയെടുക്കട്ടെ, നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ല’- മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക