എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. നിലമ്പൂർ നഗരസഭാ അധ്യക്ഷനായി ഷൗക്കത്ത് പ്രവർത്തിച്ചിരുന്ന സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളെ ആസ്പദമാക്കിയായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. കോഴിക്കോട്ടെ കല്ലായിയിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്.
ആര്യാടൻ ഷൗക്കത്തിന്റെ സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. നിലമ്പൂരിലെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനെ പറ്റിയുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക