ഒക്ടോബര്‍ 15 മുതല്‍ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായുള്ള ‘ അൺലോക്ക് 5 ‘ മാർഗനിർദേശങ്ങളിലാണ് സ്കൂളുകളും കോളേജുകളും തുറക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയെങ്കിലും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഓരോ സംസ്ഥാങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്.
ജീവിതം മാറി മറിഞ്ഞ ദിവസം; ഓര്‍മ്മകൾ പങ്കുവച്ച് തൃഷ
ഓൺലൈൻ ക്ലാസുകളിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുമതിയുണ്ടാകും. ഹാജർ നിർബന്ധമാക്കില്ല. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ അനുമതിയുള്ളു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിവ തുറക്കുമ്പോൾ വിദൂര വിദ്യാഭ്യാസത്തിനും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം നൽകണം. സയൻസ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കുന്നതിനും അവസരം നൽകേണ്ടതുണ്ട്.
ഐടി മേഖലയിലെ ജോലി വിട്ട് കളിമൺ പാത്ര നിർമ്മാണത്തിലേക്ക്; പ്രജിനയുടെ പ്രതിമാസ വരുമാനം 60000 ന് മുകളിൽ
സ്കൂളുകൾക്കും കോളേജുകൾക്കുമൊപ്പം തന്നെ സിനിമ തിയേറ്ററുകൾക്കും ഒക്ടോബർ 15 മുതൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണിലല്ലാത്ത തിയേറ്ററുകൾക്കും മള്ട്ടിപ്ലക്സുകള്ക്കുമാണ് തുറന്ന് പ്രവർത്തിക്കാനാകുക. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു എന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശങ്ങൾ ഉടൻതന്നെ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക