സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കോഴിക്കോട് ജില്ലയില്‍. 1072 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയാണ് തൊട്ട് അടുത്ത ജില്ല. 965 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 934 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 856 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 40 വയസിന് താഴേയുള്ളവര്ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടികൂടുന്നതെന്നും ഇവരാണ് ഏറ്റവും കൂടുതലായി കൂട്ടം കൂടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
കൊല്ലം 633, കോട്ടയം 340, കണ്ണൂര്‍ 435, ആലപ്പുഴ 804, വയനാട് 143, കാസര്‍ഗോഡ് 471, പത്തനംതിട്ട 223, തൃശ്ശൂര്‍ 613, പാലക്കാട് 513, ഇടുക്കി 130, വയനാട് 143 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം.സംസ്ഥാനത്ത് രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നിട്ടുണ്ട്. ഇന്ന് 8,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
അതില്‍ ഉറവിടമറിയാത്ത കേസുകള്‍ 730 ആണ്. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേര് നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 59,157 സാംപിളുകള്‍ ആണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക