തന്റെ ജീവിതം മാറി മറിഞ്ഞ ദിവസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി തൃഷ. താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതേ ദിവസം 1999-ല്‍ ഉള്ള ഓര്‍മ്മയാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്. 16ാം വയസില്‍ മിസ് ചെന്നൈ മത്സരം വിജയിച്ച ചിത്രമാണിത്.
”30/09/1999 എന്റെ ജീവിതം മാറിയ ദിവസം…മിസ് ചെന്നൈ 1999” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ തൃഷ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനലില്‍ വരെ താരം എത്തിയിരുന്നു. മിസ് ബ്യൂട്ടിഫുള്‍ പട്ടവും താരം നേടിയിരുന്നു.
എം.ശിവശങ്കറിന് ഒരു വര്‍ഷത്തെ അവധി നല്കി സര്‍ക്കാര്‍
കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് തൃഷ. ഹേയ് ജൂഡ് എന്ന മലയാളം സിനിമയില്‍ താരം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്നു റാം എന്ന സിനിമയിലും നായിക തൃഷയാണ്. 1999-ല്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
പരമപാദം വിളയാട്ട്, ഗര്ജാനൈ എന്നീ ചിത്രങ്ങളാണ് തൃഷയുടെതായി റിലീസിന് ഒരുങ്ങുന്നത്. രാംഗി, പൊന്നിയിന്‍ സെല്വന് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
30/09/1999👑
The day my life changed…❤️#MissChennai1999 pic.twitter.com/ZsxJMThH0T— Trish (@trishtrashers) September 30, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക