യുവേഫ ഫുട്ബോള്‍ പുരസ്കാരത്തിൽ തിളങ്ങി ബയേൺ മ്യൂണിക്. നാല് പുരസ്കാരങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. മികച്ച ഫുട്ബോള്‍ പുരുഷ താരത്തിനുള്ള യുവേഫ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്കി സ്വന്തമാക്കി. ബയേണ്‍ മ്യൂണിക്കിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായകമായത് ലെവന്‍ഡോവ്സ്കിയുടെ പ്രകടനമായിരുന്നു. മികച്ച താരത്തിന് പുറമെ മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരവും ലെവന്‍ഡോവ്സ്കി നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്കാരം കേരളത്തിന്
ബയേണിന്റെ മാനുലവല് ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡിബ്രൂയിന് മികച്ച മധ്യനിര താരത്തിനും ബയേണിന്റെ ജോഷോ കിമ്മിച്ച് മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരത്തിനും അര്‍ഹനായി. ബയേണ്‍ മ്യൂണിക്ക് പരിശീലകന് ഹാന്‍സി ഫ്ളിക്ക് മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരത്തിനു അർഹനായി. വോട്ടെടുപ്പിലൂടെയായിരുന്നു താരങ്ങളെ തിരഞ്ഞെടുത്തത്. യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ചെല്‍സിയുടെ ഡെന്മാര്ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ്. 2017-18 സീസണിലും ഹാര്‍ഡര്‍ ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
കൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി; അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക