പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
മഞ്ജു വാര്യര്‍ ചിത്രം കയറ്റത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി
മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ‘ചമയനേരം @ ദൃശ്യം 2’ എന്ന ക്യാപ്ഷനോടെയാണ് മേക്കപ്പ് ഇടുന്ന ചിത്രം മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. കാക്കി നിറത്തിലുള്ള പാന്റ്സ് അണിഞ്ഞ താരം പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നതെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു.
വരുണിന്റെ കൊലപാതകം ഇനി അന്വേഷിക്കുക മുരളി ഗോപി ആകും എന്നാണ് ആരാധകരുടെ അനുമാനം. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച ‘സഹദേവന്’ എന്ന കഥാപാത്രത്തെ പോലെയാകും ഈ കഥാപാത്രമെന്നും ആരാധകര്‍ അനുമാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക