അമേരിക്കയ്ക്ക് വത്തിക്കാന്റെ രൂക്ഷ വിമർശനം. ചൈനയില്‍ ബിഷപ്പുമാരെ വത്തിക്കാന്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ പേരില്‍ വത്തിക്കാനെ വിമര്‍ശിച്ച് പോംപിയോ രംഗത്ത് വന്നതിനു പിന്നാലെയാണ് അസാധാരണ പരാമര്‍ശവുമായി വത്തിക്കാൻ മുന്നോട്ട് വന്നത്. വത്തിക്കാന്‍– ചൈന കരാറില്‍ അമേരിക്ക ഇടപെടേണ്ട കാര്യവുമില്ലെന്നും അതിനെ ഇങ്ങനെ ഉപയോഗിക്കരുതെന്നും അമേരിക്കയ്ക്ക് താക്കീത് നല്‍കിയിട്ടുമുണ്ട്.
ആക്ഷൻ കിങ് സൂപ്പർ സ്റ്റാറിന്റെ കാവൽ…; ചിത്രീകരണം ഏഴിന് പാലക്കാട് പുനരാരംഭിക്കും
പോപ്പുമായുള്ള കൂടികാഴ്ചയ്ക്ക് പോംപിയോ സമയം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അനുമതി നിഷേധിച്ചുവെന്നും വത്തിക്കാന്‍ സെക്രട്ടറി പറഞ്ഞു. പോംപിയോയുടെ വിമർശനങ്ങളെയെല്ലാം തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിനായാണെന്നാണ് അനുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരന്തരമായി ചൈനവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ട്രംപിന്, വത്തിക്കാന്റെ നിലപാട് വലിയ തിരിച്ചടി തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക