സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രമാണ് ‘കാവൽ’. കഴിഞ്ഞ വർഷം അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ഷൂട്ടിംഗ് നിർത്തിവക്കേണ്ടി വന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചിത്രീകരണം പുനരാരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.
ഇൻഡോ-ജർമൻ ഫിലിം വീക്കിൽ മികച്ച സഹനടനായി റോഷൻ മാത്യു
ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ സ്റ്റൈൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സുരേഷ് ഗോപിക്ക് പുറമെ രഞ്ജിപണിക്കർ, സായ ഡേവിഡ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
‘വരുണിന്റെ കൊലപാതകം അന്വേഷിക്കുന്നത് മുരളി ഗോപി?’; ചര്‍ച്ചയായി ദൃശ്യം 2-വിന്റെ ലൊക്കേഷന്‍ ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക