തലമുടി, ചർമ്മം എന്നിവയ്ക്ക് ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിലേക്ക് വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുപ്പെടുന്ന ജെൽ എല്ലാതരം ചർമ്മക്കാർക്കും അനുയോജ്യമാണ്. ചർമ്മത്തെ എല്ലായ്പ്പോഴും കൂടുതൽ ഈർപ്പമുള്ളതാക്കി നിലനിർത്താനായി കുളി കഴിഞ്ഞയുടനെ കറ്റാർവാഴ ജെൽ ഒരു മോയ്സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്.
സൂര്യതാപം ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനും കറ്റാർവാഴ നീരിന് കഴിയും. ചെറിയ മുറിവുകളും പൊള്ളലും ഭേദമാക്കാൻ കറ്റാർ വാഴ ജെൽ ഏറ്റവും ഫലപ്രദമാണ്. മുഖക്കുരു, പാടുകൾ എന്നിവ വേഗത്തിൽ കുറയ്ക്കാൻ ഇത് സഹായിക്കും. ചർമ്മത്തെ എപ്പോഴും ചെറുപ്പമുള്ളതാക്കി നിലനിർത്താൻ കറ്റാർവാഴ സഹായിക്കും. ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുത്തു നിർത്തുന്നതിന് കറ്റാർവാഴ ജെൽ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക