ന്യൂയോര്‍ക്ക്: മാര്‍ച്ച് ആദ്യം മുതല്‍ ഏകദേശം 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് ഉണ്ടായതെന്നും ആമസോണ്‍ വ്യക്തമാക്കി.
ഹത്രാസ് പീഡനം; പ്രതിഷേധം ശക്തമാകുന്നു, ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊവിഡ് പ്രതിരോധത്തിനായി കമ്പനി ഉറപ്പ് തരുന്ന സുരക്ഷയെകുറിച്ചും രോഗം ബാധിച്ച തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ വീമുഖത കാണിക്കുന്നുവെന്നുമുള്ള ലോജിസ്റ്റിക് സെന്ററിലെ ചില ജീവനക്കാരുടെ വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കണക്കുകള്‍ കമ്പനി പുറത്ത് വിട്ടത്. കൂടാതെ 650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക