സല്മാന് ഖാന് അവതാരകനായ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പുതിയ സീസണ് തുടക്കം കുറിച്ചു. ഷോയുടെ 14-ാം സീസണാണ് ഇന്നലെ ആരംഭിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ റിയാലിറ്റി ഷോകളെല്ലാം താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ബിഗ് ബോസ് 14ന്റെ തുടക്കം. പതിനൊന്ന് മത്സരാര്‍ത്ഥികളുമായാണ് ഷോ തുടക്കം കുറിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യങ്ങള്‍ മൂലം മാറ്റങ്ങളോടെയാണ് ഷോ ഇക്കുറി നടക്കുന്നത്. പതിവ് പോലെ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ കാണുന്ന പ്രേക്ഷകര്‍ സെറ്റില്‍ ഉണ്ടാകില്ല. മറിച്ച് ഡിജിറ്റല്‍ ആയി ആളുകള്‍ക്ക് വീക്കെന്‍ഡ് എപ്പിസോഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ഇതിനുപുറമെ മറ്റ് ചില മാറ്റങ്ങളും ഷോയുടെ ഫോര്‍മാറ്റില്‍ വരുത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികളെ ഉറപ്പിക്കുന്ന പ്രക്രിയയാണ് ഇതില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക