തൃശൂർ ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കുത്തിക്കൊന്നു. കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് ആണ് കൊല്ലപ്പെട്ടത്.
സി.പി.എം പ്രവർത്തകരായ വിബു, ജിതിൻ, അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റു. മൂവരേയും തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നോടെയാണ് അക്രമമുണ്ടായത്.
ബജ്റംഗ്ദൾ പ്രവർത്തകരാണ് കൊലയാളികളെന്ന് സി.പി.എം ആരോപിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന തർക്കം പരിഹരിക്കാനാണ് സി.പി.എം പ്രവർത്തകർ പോയത്. രണ്ടു ബൈക്കുകളിലായി പോയ നാലു പേരാണ് ആക്രമിക്കപ്പെട്ടത്.
സനൂപ് സംഭവസ്ഥലത്തു തന്നെ മരിച്ചു. സ്ഥലത്ത് വൻ പൊലീസ് കാവലുണ്ട്. കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്യാംപ് ചെയ്താണ് അന്വേഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക