ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേട് കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിൽ ക്രമക്കേട് നടന്നുവെന്ന കേസിൽ സിബിഐ ആണ് യു.വി ജോസിനെ ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യുക. ഇത് സംബന്ധിച്ച് പത്തുമണിക്ക് കൊച്ചി കടവന്ത്രയിലുള്ള സിബിഐ ഓഫീസിലെത്താൻ യു.വി ജോസിന് നിർദേശം നൽകിയിട്ടുണ്ട്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങൾ, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങി ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകൾ ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും.
ഏഴ് ഭാഷകൾ, 42 പാട്ടുകൾ..ഇന്ത്യൻ സിനിമയിൽ ചരിത്രമാകാൻ വിജയ് യേശുദാസിന്റെ സാല്‍മണ്‍ ത്രിഡി ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക