വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മാണം ഇന്നാരംഭിക്കും. പാത നിർമ്മാണത്തിൽ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. തുരങ്ക പാതയുടെ സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്പറേഷന് തന്നെയാണ് നിർവഹിക്കുക.
ഏഴ് ഭാഷകൾ, 42 പാട്ടുകൾ..ഇന്ത്യൻ സിനിമയിൽ ചരിത്രമാകാൻ വിജയ് യേശുദാസിന്റെ സാല്‍മണ്‍ ത്രിഡി ചിത്രം
അതേസമയം, ആനക്കാംപൊയില്‍- കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനവും ഇന്ന് നടക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്തു ദേശീയപാത 766 ല്‍ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമ്മാണം.
മനസ്സിലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ‘കാർണിവറോസ്സ്’ , ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
എല്‍.ഡിഎഫ് സർക്കാറിന്റെ ‘100 ദിവസം 100 പദ്ധതി’ കർമപരിപാടിയുടെ ഭാഗമായാണ് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രിമാരായ ജി. സുധാകരന്, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, ജോര്‍ജ് എം. തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക