പൃഥ്വിരാജിന്റെ നായകനായി എത്തിയ ആദം ജോൺ എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി ചക്രവർത്തി മലയാളികൾക്ക് പരിചിതയാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താരം മരിച്ചതായി വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
“ചില വാർത്തകൾ പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനുഗ്രഹം കൊണ്ട് ഞാൻ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്” ഗൂഗിൾ സർച്ച് ചെയ്യുമ്പോൾ താരം മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെയാണ് താരം പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക