ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജയ്ക്ക് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി മേഘ്ന രാജ്. തനിക്കരികിൽ എത്രത്തോളം ശക്തിയോടെ നിൽക്കുന്നുവോ അതേപോലെ തന്നെ താനും അടുത്തുണ്ടാകുമെന്ന് നടി പറയുന്നു.
‘എന്റെ ബർത്ഡേ ബോയി, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചിരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ.’–മേഘ്ന കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന മേഘ്നയുടെ ബേബി ഷവർ ചടങ്ങിനിടെ എല്ലാക്കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ് സർജയായിരുന്നു. സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും ചിരുവും ഇടപെട്ടിരുന്നത്. കുടുംബത്തിലെ സമപ്രായക്കാരെല്ലാമായി അടുത്ത ബന്ധമായിരുന്നു ചിരുവിന്. കസിന്‍സിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി വാചാലനായത്. നീയില്ലാതെ പറ്റുന്നില്ലെന്നും തിരിച്ച് വന്നേ തീരൂയെന്നും പറഞ്ഞ് ധ്രുവ എത്തിയിരുന്നു.
ചിരുവിന്റെ ഫോട്ടോ കാണുമ്പോഴെല്ലാം വികാരധീനനാവാറുണ്ട്. ധ്രുവ. ചേട്ടന്റെ സിനിമയ്ക്ക് ശബ്ദം നല്കാന് പോയപ്പോഴും താരം വികാരഭരിതനായിരുന്നു. വാക്കുകള്‍ ഇടറിയതോടെ ഡബ്ബിങ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക