കോവിഡ് പശ്ചാത്തലത്തിൽ പോലീസിന്റെ ശ്രദ്ധ കൂടുതലും രോഗ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഇത് മറ്റൊരു കുറ്റകൃത്യം വർധിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇപ്പോഴിതാ കോഴിക്കോട് മെഡിക്കൽ കോളജിലും പരിസരത്തും മോഷണം പതിവാകുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിഞ്ഞാണ് മോഷണം വർധിക്കാനുള്ള സാഹചര്യമൊരുക്കിയതെന്നാണ് പരാതി.
പിന്നാക്ക സമൂഹത്തിലെ സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യത ഇന്ത്യയിൽ കൂടുതലെന്ന് യു എൻ
മെഡിക്കൽ കോളജിനകത്തും പരിസരത്തും കവർച്ചാ സംഘം ബൈക്കിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഭവങ്ങളും അടുത്തിടെ വലിയ രീതിയിൽ ആവര്‍ത്തിക്കുന്നുണ്ട്. ക്വാർട്ടേഴ്സിന് അകത്ത് താമസിക്കുന്ന വനിതാ ജീവനക്കാരാണ് കവർച്ചക്കിരയാകുന്നതിൽ ഭൂരിഭാഗവും. അടുത്തിടെ മൂന്ന് കവർച്ച സംഭവങ്ങളാണ് ക്യാമ്പസിനകത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. മാത്രമല്ല, വഴിയരികിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളും മോഷണം പോകുന്നുണ്ട്. വർധിച്ചു വരുന്ന മോഷണത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ ഇപ്പോൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതീക്ഷ ! ‘ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്സിന് തയ്യാറാവും’: ലോകാരോഗ്യ സംഘടന
പ്രതികരിക്കാൻ ഇവിടെ എഴുതുക