ഇറാന് ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി. 18 പ്രധാന ഇറാനിയന്‍ ബാങ്കുകള്‍ക്കാണ് യുഎസ് ട്രഷറിവകുപ്പിന്റെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി ഇറാൻ സാമ്പത്തിക രംഗത്തെ താറുമാറാക്കുന്നതാണ്.
കോവിഡ് മഹാമാരിയുൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടെ ലോക സാമ്പത്തിക സംവിധാനവുമായി ഇറാനുള്ള ബന്ധം വിച്ഛേദിച്ച് അവരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് ട്രംപ് സര്‍ക്കാരിന്റെ നടപടി. അമേരിക്കയുടെ ഈ നടപടിയ്ക്കെതിരെ ലോകരാജ്യങ്ങള്‍ അപലപിക്കണമെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക