കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷൻ(എൽടിസി) ഇനത്തിൽ ഒറ്റത്തവണ ക്യാഷ് വൗച്ചർ സ്കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ച് ധനമന്ത്രാലയം. മാത്രമല്ല, ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികൾ സജ്ജീവമാക്കാനാണു സർക്കാരിന്റെ ശ്രമം. അതിനായി മൂലധന ചെലവുകൾക്ക് 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു.
ടി.എം.തോമസ് ഐസക്കിന്റെ വിവാദ പരാമർശത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
സംസ്ഥാനങ്ങൾക്കുള്ള പരിഗണന മൂലധന ചെലവിന് പലിശരഹിത കടം നൽകിയാണ്. 50 വർഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. അനുവദിച്ച തുകയിൽ 200 കോടി രൂപവീതം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഖജനാവിലെത്തും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപവീതമാണ് ലഭിയ്ക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്കും വിതിയ്ക്കും.
പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതിയ്ക്കായി 1,900 കോടി രൂപയാണ് വകയിരുത്തി. നാലുവർഷം ഒരു ബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവൽ കൺസഷൻ (എൽടിസി)അനുവദിക്കുക. പേ സ്കെയിലിനനുസരിച്ചാകും വിമാന, ട്രെയിൻ യാത്രാ നിരക്കുകൾക്ക് അർഹത. 10 ദിവസത്തെ ശമ്പളവും ഡിഎയും നൽകും.
അങ്കം മുറുകുമ്പോൾ: സുരാജ്, മമ്മൂട്ടി, മോഹൻലാൽ, നിവിൻ, ആസിഫ്, ഷെയ്ൻ; ആരാകും മികച്ച നടൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക