നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപ വരുന്ന 531 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ക്വട്ടേഷന്‍ നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരി അറസ്റ്റില്‍
നെടുമ്പാശേരിയിലെത്തിയ എയര്‍ അറേബ്യ വിമാനത്തിൽ ഇന്നു പുലര്‍ച്ചെ 1.10ന് എത്തിയ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ് മൊയ്തീനാണ് പിടിയിലായത്. ഇയാള്‍ എത്തിയത് ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ്. കസ്റ്റംസ് സംശയിക്കുന്നത് ഇയാൾ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍ ആണെന്നാണ്. പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക